തൊടുപുഴ: ഓൺലൈൻ പഠനത്തിന് മുഴുവൻ വിദ്യാർത്ഥികൾക്കും സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് നേതൃത്വത്തിൽ തൊടുപുഴ എ.ഇ.ഒ ഓഫീസ് ഉപരോധിച്ചു. മങ്ങാട്ടുകവലയിൽ നിന്ന് പ്രകടനമായെത്തിയ പ്രവർത്തകരെ ഓഫീസ് കവാടത്തിൽ പൊലീസ് തടഞ്ഞു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ടി. കെ. നവാസ് ഉദ്ഘാടനം ചെയ്തു. എം. എസ്. എഫ് ജില്ലാ വൈസ് പ്രസിഡന്റ് സൽമാൻ എസ്. എ അദ്ധ്യക്ഷത വഹിച്ചു.