അടിമാലി : കെ.പി.എം.എസ്. സുവർണ്ണ ജൂബിലി സ്മരണക്കായിസംസ്ഥാനത്തൊട്ടാകെ നടക്കുന്ന ഓർമ്മമരം പദ്ധതി പരിസ്ഥിതി ദിനമായ നാളെ നടക്കും. ജില്ലയിൽ അയ്യായിരം വൃക്ഷത്തൈകളാണ് നടുന്നത് . കെ.പി.എം.എസ്. കുടുംബാംഗങ്ങളിലും പൊതു ഇടങ്ങളിലുമാണ് വൃക്ഷത്തൈകൾ നടുന്നത്. ജില്ലാതല ഉദ്ഘാടനം നാളെ വണ്ണപ്പുറം തുരുത്തിക്കലോടി ശാഖാ മന്ദിരത്തിൽ രാവിലെ 10 ന് ഡീൻ കുര്യാക്കാസ് എം. പി നിർവ്വഹിക്കും.. ദേവികുളം യൂണിയൻ ചില്ലിത്തോട് ശാഖാ മന്ദിരത്തിൽ രാവിലെ 10 ന് എസ്. രാജേന്ദ്രൻ എം.എൽ.എയും, ഇടുക്കി ചേലച്ചുവട്ടിൽ രാവിലെ 10 ന് റോഷി അഗസ്റ്റിൻ എം.എൽ.എ യും, പീരുമേട് പശുപാറ ശാഖാ മന്ദിരത്തിൽ ഉച്ചക്ക് 2 മണിക്ക് ഇ.എസ്.ബിജിമോൾ എം.എൽ.എയും ഉടുമ്പൻചോല ചക്കുപളളം ശാഖാ മന്ദിരത്തിൽ കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹനും, ഒളമറ്റം ശാഖാ മന്ദിരത്തിൽ രാവിലെ 10 ന് കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബിജുവും കേരള പുലയ മഹിള ഫെഡറേഷൻ ജില്ലാ തല ഉദ്ഘാടനം ശാസ്താംപാറ ശാഖാ മന്ദിരത്തിൽ ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദും നിർവ്വഹിക്കും. ജില്ലാ പ്രസിഡന്റ് ശിവൻ കോഴിക്കമാലി ഓൺലൈൻ ജില്ലാ കമ്മിറ്റിയിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ.പ്രസിഡന്റ് സാബു. കാരിശേരി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.രാജൻ, ജില്ലാ സെക്രട്ടറി സാബു കൃഷ്ണൻ എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി.