ഇടുക്കി : അന്ത്യോദയ അന്നയോജന കാർഡുടമകൾക്ക് ജൂൺ മാസം 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായും ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും. കേന്ദ്ര സർക്കാരിന്റെ പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കാർഡിന് ഒരു കിലോ പയർ അല്ലെങ്കിൽ കടല സൗജന്യമായി ലഭിക്കും.(ഏപ്രിൽ , മേയ് മാസങ്ങളിലെ പയർ/ കടല ലഭിക്കാത്തവർക്ക് അതും കൂടിചേർത്ത് മൂന്ന് കിലോ ലഭിക്കും.) ജൂൺ 21 മുതൽ പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോ അരി സൗജന്യമായി ലഭിക്കും. മുൻഗണന വിഭാഗം കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോയ്ക്ക് രണ്ട് രൂപ നിരക്കിൽ ലഭിക്കും. പൊതുവിഭാഗം സബ്‌സിഡി കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരിവീതം കിലോയ്ക്ക് നാല്രൂപ നിരക്കിൽ ലഭിക്കും. കാർഡിന് ഒരു കിലോ മുതൽ മൂന്ന് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും. ജൂൺ എട്ട് മുതൽ അധിക വിഹിതമായി കാർഡിന് 10 കിലോ അരി കിലോക്ക് 15 രൂപ നിരക്കിൽ ലഭിക്കും. പൊതു വിഭാഗം കാർഡിന് രണ്ട് കിലോ അരി കിലോക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. കാർഡിന് ഒരു കിലോ മുതൽ മൂന്ന് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും. ജൂൺ എട്ട് മുതൽ അധിക വിഹിതമായി കാർഡിന് 10 കിലോ അരി കിലോയ്ക്ക് 15 രൂപ നിരക്കിൽ ലഭിക്കും. എല്ലാ വിഭാഗത്തിലുമുള്ള വൈദ്യുതീകരിച്ച വീടുകളിലെ കാർഡിന് അര ലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിക്കപ്പെടാത്ത വീടുകളിലെ കാർഡിന് നാല് ലിറ്റർ മണ്ണെണ്ണയും ലിറ്ററിന് 20 രൂപ നിരക്കിൽ ലഭിക്കുമെന്ന് ജില്ലാ സപ്ളെ ഓഫീസർ അറിയിച്ചു.