ഇടുക്കി : ജില്ലാ പഞ്ചായത്തിന്റെ മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതി നിർവ്വഹണത്തിന്റെ ഭാഗമായി 5, പ്ലസ് വൺ ക്ലാസുകളിലേക്ക് പുതിയ അദ്ധ്യയയന വർഷം പ്രവേശനം ആഗ്രഹിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 40 വിദ്യാർത്ഥികളെ ജില്ലയിലെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ സർക്കാർ ചെലവിൽ താമസിപ്പിച്ച് പഠിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, 4, 10 ക്ലാസ് പരീക്ഷകളുടെ മാർക്ക്‌ലിസ്റ്റ് എന്നിവയുടെ പകർപ്പ് വെള്ളക്കടലാസിൽ അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ , ഐ.റ്റി.ഡി.പി ,ഇടുക്കി, തൊടുപുഴ, അടിമാലി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസുകളിലോ ജില്ലാ പഞ്ചായത്തിലോ സമർപ്പിക്കണം. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കുറവായിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 20. വിവരങ്ങൾക്ക് ഫോൺ 04862 222399.