ഇടുക്കി : ജില്ലയിൽ കണ്ടെയ്ൻമെന്റ്‌സോണിൽ (ഹോട്ട്‌സ്‌പോട്ട്) ഉൾപ്പെട്ടിരുന്ന വണ്ടൻമേട്, കരുണാപുരം ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി. ഈ വാർഡുകളിൽ നിലവിലുണ്ടായിരുന്ന കർശന നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടുണ്ട്. എന്നാൽ പൊതുവായ നിയന്ത്രണങ്ങൾ തുടരും.
ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ 8, 11, 12 വാർഡുകളിൽ ഹോട്ട്‌സ്‌പോട്ട് നിയന്ത്രണങ്ങൾ തുടരുന്നതാണ്.