ഇടുക്കി : ജില്ലയിൽ നിന്നും ഇന്ന് 400 അന്യ സംസ്ഥാന തൊഴിലാളികൾ ജാർഖണ്ഡിലേയ്ക്ക് മടങ്ങും. ഉടുമ്പൻചോല 80, ദേവികുളം 90, ഇടുക്കി 160, പീരുമേട് 80 എന്നിങ്ങനെയാണ് ഓരോ താലൂക്കുകളിൽ നിന്നും മടങ്ങുന്ന തൊഴിലാളികളുടെ എണ്ണം. ഇന്നലെ ഉത്തർപ്രദേശിലേയ്ക്ക് 46 ഉം ഒഡീഷയിലേയ്ക്ക് 180അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങിയിരുന്നു. സ്വദേശത്തേക്ക് മടങ്ങാൻ പാസെടുത്ത് തയ്യാറെടുത്തിരുന്ന തൊഴിലാളികളെ അതത് സ്ഥലങ്ങളിൽ നിന്നും കെ എസ് ആർ ടി സി ബസുകളിൽ ആലുവ, എറണാകുളം റെയിൽവേ സ്റ്റേഷനുകളിലെത്തിച്ചു. മടങ്ങിപ്പോകുന്നവർക്ക് യാത്രാവേളയിൽ കഴിക്കാൻ ഭക്ഷണ കിറ്റുകൾ ജില്ലാ ഭരണകൂടം ലഭ്യമാക്കിയിരുന്നു.