കട്ടപ്പന: ലോക പരിസ്ഥിതി ദിനത്തിൽ ഇല നേച്ചർ ആൻഡ് ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷതൈ നടീൽ, പരിസ്ഥിതി ബോധവത്കരണ ഡോക്യുമെന്ററി പ്രദർശനം എന്നിവ നടത്തും. നാളെ രാവിലെ 10.30 ന് കളക്‌ട്രേറ്റിൽ നടക്കുന്ന ചടങ്ങിൽ കളക്ടർ എച്ച്. ദിനേശൻ ഡോക്യുമെന്ററി പ്രകാശനം ചെയ്യും. കുട്ടികൾക്കായി ചിത്രരചന മത്സരവും നടത്തും. ഏഴുവയസ് വരെ പ്രായമുള്ളവർ മരവും പുഴയും എന്ന വിഷയത്തിലും എട്ടുമുതൽ 13 വയസ് വരെ പ്രായമുള്ളവർ മഴക്കാലം എന്ന വിഷയത്തിലും ചിത്രങ്ങൾ വരച്ച് പരിസ്ഥിതി ദിനത്തിൽ ഇലയുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണം. മികച്ച 10 ചിത്രങ്ങൾ കാഷ് അവാർഡ് നൽകുമെന്ന് പ്രസിഡന്റ് സജിദാസ് മോഹൻ, സെക്രട്ടറി രാജേഷ് വരകുമല, രക്ഷാധികാരി റോബിൻ സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.