കട്ടപ്പന: വാഴവര സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഹോം ക്വാറന്റീൻ കാലയളവ് അവസാനിക്കുന്ന ദിവസം. കഴിഞ്ഞ 21നാണ് യുവതി ചെന്നൈയിൽ നിന്നു വാഴവരയിലെ വീട്ടിലെത്തിയത്. തുടർന്ന് അമ്മയ്‌ക്കൊപ്പം ഹോം ക്വാറന്റീനിൽ പ്രവേശിക്കുകയായിരുന്നു. യുവതി എത്തുന്നതിനുമുമ്പ് തന്നെ അച്ഛനും സഹോദരനും മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. രോഗ ലക്ഷണങ്ങൾ ഇല്ലായിരുന്നെങ്കിലും സ്രവ പരിശോധന ഫലം പോസിറ്റീവാകുകയായിരുന്നു. അതേസമയം ചെന്നൈയിൽ നിന്നെത്തിയ യുവതി സഞ്ചരിച്ച ടാക്‌സി വാഹനത്തിൽ എട്ടുപേർ കൂടി ഉണ്ടായിരുന്നു. ചെക്ക്‌പോസ്റ്റിൽ നിന്നു വിവരങ്ങൾ ശേഖരിച്ച് ഒപ്പം സഞ്ചരിച്ചവരെ കണ്ടെത്തി ഹോം ക്വാറന്റീനിൽ പ്രവേശിപ്പിക്കും. കൂടാതെ യുവതിക്കൊപ്പം കഴിഞ്ഞ അമ്മയേയും ഹോം ക്വാറന്റീനിലാക്കിയിട്ടുണ്ട്.