bus

തൊടുപുഴ :മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്ന് സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളും ഇനി മുതൽ സർവീസിന് മുമ്പും ശേഷവും അണുവിമുക്തമാക്കും. തൊടുപുഴ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിലാണ് എല്ലാ ദിവസവും അണു നശീകരണം നടത്തുക. ഇതിനാവശ്യമായ അണുനാശിനിയും പമ്പ് സെറ്റും എത്തിച്ചു. അണു നശീകരണ ജോലിക്കായി ഒരു താൽക്കാലിക ജീവനക്കാരനെയും നിയോഗിച്ചിട്ടുണ്ട്. ബസുകളിൽ യാത്രക്കാരുടെ തിരക്കേറിയതും സർവീസുകളുടെ എണ്ണം കൂടിയതിനാലുമാണ് എല്ലാ ദിവസവും അണു നശീകരണം നടത്താൻ തീരുമാനിച്ചത്. യാത്രക്കാർ സാനിട്ടൈസർ ഉപയോഗിച്ചും മാസ്‌ക് ധരിച്ചുമാണ് ബസിൽ കയറുന്നതെന്ന് ജീവനക്കാർ ഉറപ്പ് വരുത്തണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണോ സർവീസുകൾ നടത്തുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധിക്കും. ബസുകളുടെ അണുനശീകരണത്തിന്റെ ഉദ്ഘാഘാടനം തൊടുപുഴ നഗരസഭാ ചെയർപേഴ്‌സൺ സിസിലി ജോസ് നിർവ്വഹിച്ചു. ജോയിന്റ് ആർ.ടി.ഓ. നസീർ.പി.എ., കെ.കെ.തോമസ് തുടങ്ങിയവർ സംസാരിച്ചു