തൊടുപുഴ: ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലെ എട്ട് വാർഡുകളെ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. കരുണാപുരം പഞ്ചായത്തിലെ 12, 13, വണ്ടൻമേട് പഞ്ചായത്തിലെ 8, 9, 11, 12, 14, 15 വാർഡുകളെയാണ് ഒഴിവാക്കിയതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 19 ദിവസത്തെ അടച്ചിടലിനു ശേഷമാണിത്. നേരത്തെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ച കരുണാപുരം സ്വദേശിയായ ബേക്കറി ഉടമ സമ്പർക്കം പുലർത്തിയ ആളുകൾ ഈ വാർഡുകളിലുണ്ടായിരുന്നതിനെ തുടർന്ന് മേയ് 16നാണ് ഇവിടം കണ്ടെയിൻമെന്റ് സോണായത്. ഇയാൾ രോഗമുക്തനായി നേരത്തെ ആശുപത്രി വിട്ടിരുന്നു. ജില്ലയിൽ ഉടുമ്പൻചോല പഞ്ചായത്തിലെ 8,11,12 വാർഡുകൾ മാത്രമാണ് നിലവിൽ കണ്ടെയിൻമെന്റ് സോണുകളായുള്ളത്.