തൊടുപുഴ: ബൈക്കിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പെയിന്റിംഗ് തൊഴിലാളി ചികിത്സാ സഹായം തേടുന്നു. വെങ്ങല്ലൂർ കണ്ടത്തിൻകരയിൽ കെ.പി. ബാബുവാണ് (42) സുമനസുകളുടെ കരുണ തേടുന്നത്. ഫെബ്രുവരി ഒന്നിന് രാത്രി എട്ടിന് വെങ്ങല്ലൂർ കവലയ്ക്ക് സമീപം നിൽക്കുമ്പോൾ അമിത വേഗത്തിലെത്തിയ ബൈക്ക് ബാബുവിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ബാബുവിനെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് തലയിൽ ശസ്ത്രക്രിയ നടത്തി. ഒരുമാസത്തിലേറെ ആശുപത്രിയിൽ കഴിഞ്ഞ ബാബുവിന് അഞ്ച് ലക്ഷത്തിലേറെ രൂപ ചിലവായി. വാടക വീട്ടിൽ കഴിയുന്ന ബാബുവിന് അമ്മ മാത്രമാണ് ഉള്ളത്. മറ്റുള്ളവരുടെ സഹായത്താലാണ് ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയത്. ബാബുവിന്റെ തലയോട്ടിയുടെ ഒരു ഭാഗം നീക്കിയാണ് ശസ്ത്രക്രിയ നടത്തിയത്. ഇനി രണ്ട് മാസം കഴിയുമ്പോൾ വീണ്ടും ശസ്ത്രക്രിയ നടത്തണം. ഇതിന് ഒന്നരലക്ഷം രൂപ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് പുറമേ മരുന്നിനും മറ്റും വേറെ പണവും കണ്ടെത്തണം. നിർദ്ധന കുടുംബാംഗമായ ബാബുവിന് ഇനി ഉദാരമതികളുടെ സഹായം മാത്രമാണ് പ്രതീക്ഷ. ബാബുവിന്റെ അമ്മ കെ.ജി പൊന്നമ്മയുടെ പേരിൽ തൊടുപുഴ പഞ്ചാബ് നാഷണൽ ബാങ്കിൽ അക്കൗണ്ട് തുറന്നു. IFSC: PUNB 0435500. അക്കൗണ്ട് നമ്പർ: 4355001702005800.