തൊടുപുഴ: അയൽവാസികൾ തമ്മിലുള്ള തർക്കത്തെതുടർന്ന് യുവതിയ്ക്ക് വെട്ടേറ്റു. ഏഴല്ലൂർ ആനവച്ചപാറയിൽ ജോസ്മി (26)യ്ക്കാണ് വെട്ടേറ്റത്. കൈയ്ക്ക് പരിക്കേറ്റ ഇവരെ അൽഅസ്ഹർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയൽവാസിയായ കുന്നേൽ റെജിയെ തൊടുപുഴ എസ്‌ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഇരു വീട്ടുകാരും തമ്മിൽ അതിർത്തി തർക്കം നില നിന്നിരുന്നതായി പൊലീസ് പറഞ്ഞു.