തെക്കുംഭാഗം: കാർഷിക മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ക ത്തോലിക്ക കോൺഗ്രസ് കല്ലാനിക്കൽ യൂണിറ്റ് തെക്കുംഭാഗം കൃഷി ഭവന് മുന്നിൽ നിൽപ്പ് സമരം നടത്തി. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജിബി മഞ്ചിലേറ്റ് അദ്ധ്യക്ഷത വഹിച്ചു. ഷാജി മാത്യു, ലാവിൻ ജോസ്, ടെൻസിംഗ് പോൾ, ജോസ് ഫ്രാൻസിസ്, പോൾസൺ എന്നിവർ നേതൃത്വം നൽകി.