വഴിത്തല: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കു ചേർന്ന് വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്, എൻ .എസ്.എസ് അംഗങ്ങൾ വീടുകളിൽ ഇരുന്നു തയ്യാറാക്കിയ മാസ്‌കുകൾ വ്യാപാര സ്ഥാപനങ്ങളിലും വഴിയാത്രക്കാർക്കും വിതരണം ചെയ്തു. സ്‌കൂൾ പ്രവർത്തനം ആരംഭിക്കുമ്പോൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ജീവനക്കാർക്കും ആവശ്യമായ മാസ്‌കുകൾ കുട്ടികൾ പ്രിൻസിപ്പലിന് കൈമാറി. മാസ്‌ക്ക് വിതരണോദ്ഘാടനം സ്‌കൂൾ പ്രിൻസിപ്പൽ മാത്യു എം. മാത്യു നിർവഹിച്ചു. സ്‌കൗട്ട് മാസ്റ്റർ മഞ്ചേഷ് ജോസഫ്, ഗൈഡ് ക്യാപ്‌റ്റൻ സുജ ജോർജ്, എൻ.എസ്.എസ് പ്രോഗ്രാം കോ- ഓർഡിനേറ്റർ ആനി മാത്യു എന്നിവർ നേതൃത്വം നൽകി.