തൊടുപുഴ: ലോക പരിസ്ഥിതി ദിനമായ ഇന്ന് രാവിലെ 10ന് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ബി.ജെ.പി ജില്ലാ ഓഫീസിൽ പച്ചക്കറി തൈ വിതരണം നടത്തും. ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി വിതരണം നിർവഹിക്കും. ജില്ലാ പ്രസിഡന്റ് കെ. എസ്. അജി, ജില്ലാ സെക്രട്ടറി അമ്പിളി അനിൽ, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സൗമ്യ ജെനീഷ്, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീവിദ്യ രാജ്, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് മിനി സുധീപ്, ജനറൽ സെക്രട്ടറി വത്സ ബോസ് എന്നിവർ പങ്കെടുക്കും.