തൊടുപുഴ: വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമായി ജില്ലയിൽ ഇതുവരെ മടങ്ങിയെത്തിയത് 4152 പേർ. ഇതിൽ 3808 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. 344 പേരാണ് വിദേശരാജ്യങ്ങളിൽ നിന്ന് വന്നവർ. വിദേശത്ത് നിന്ന് വന്നവരിൽ 127 പേർ കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. 90 പേർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നു. 127 പേർ നിരീക്ഷകാലാവധി പൂർത്തിയാക്കി. അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ 546 പേർ നിരീക്ഷണകേന്ദ്രങ്ങളിലും 3262 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിൽ നിന്ന് മറ്റ് 17 സംസ്ഥാനങ്ങളിലേക്കായി 1854 പേർ ഇതുവരെ മടങ്ങി പോയി.

 നിരീക്ഷണത്തിൽ

ആകെ - 2948

ആശുപത്രികളിൽ- 20

വീടുകളിൽ- 2928

പുതുതായി-199

ഒഴിവാക്കപ്പെട്ടവർ- 405