ഇടുക്കി : 'ഹരിതം സഹകരണം ' പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ ജില്ലിൽ നാലായിരം തെങ്ങിൻ തൈകൾ നടന്നുതിനുള്ള നടപടികൾ പൂർത്തിയായി. സംസ്ഥാനത്തൊട്ടാകെ ഇത്തരത്തിൽ ഒരു ലക്ഷം തൈകളാണ് നട്ടുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്രാവിലെ 10 നു മണക്കാട് സർവ്വീസ് സഹകരണ ബാങ്കിൽ നടക്കുമെന്ന് ഇടുക്കി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എസ്.ഷേർളി അറിയിച്ചു.