കട്ടപ്പന: കാൽവരിമൗണ്ടിൽ ലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. പാലാ ചക്കാമ്പുഴ സ്വദേശികളായ പാഴൂർ രാഹുൽ(30), വടക്കേക്കുറ്റ് ഗിരീഷ്(30) എന്നിവരാണ് അപകടത്തിൽപെട്ടത്. ഇന്നലെ രാവിലെ ആറോടെ അപകടം. എറണാകുളത്തുനിന്നും കട്ടപ്പനക്ക് സാധനങ്ങളുമായി വരികയായിരുന്ന ലോറി ദേശീയപാതയിൽ നിന്നു നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്കു മറിയുകയായിരുന്നു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചശേഷം പാലായിലെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ലോറി പൂർണമായി തകർന്നു.