കട്ടപ്പന: ഫോണിൽ സംസാരിച്ച് നടക്കുന്നതിനിടെ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി സുഖ്‌ദേവാ(22) ണ് മരിച്ചത്. കട്ടപ്പന പുളിയൻമല റോഡിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ഫോണിൽ സംസാരിച്ചുനടന്ന സുഖ്‌ദേവ് അബദ്ധത്തിൽ കാൽവഴുതി നിലത്തേയ്ക്ക് വീഴുകയായിരുന്നു. സഹപ്രവർത്തകർ ഉടൻതന്നെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോക്ക്ഡൗൺ മൂലം മൃതദേഹം ഏറ്റുവാങ്ങാൻ എത്തില്ലെന്നു ബന്ധുക്കൾ അറിയിച്ചിരുന്നു. തുടർന്ന് സഹപ്രവർത്തകർ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കാരം നടത്തി.