കട്ടപ്പന: ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ അറിവ് പകരാൻ ആശ്രയമാകാം പദ്ധതിയുടെ ഭാഗമായി കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നിർദ്ധന വിദ്യാർഥികൾക്ക് ടി.വി, കമ്പ്യൂട്ടർ മോനിറ്റർ എന്നിവ വിതരണം ചെയ്തു. സ്‌കൂളിൽ നടന്ന ചടങ്ങിൽ ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന ഭാരവാഹികൾ ചേർന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസ് എം. രാജിക്ക് കൈമാറി. അയർലന്റിൽ നഴ്‌സായി ജോലി ചെയ്യുന്ന കട്ടപ്പന സ്വദേശി അലക്‌സ് മുതുപ്ലാക്കൽ, റോയി ജോർജ് എന്നിവരാണ് സ്‌പോൺസർ ചെയ്തത്. ചടങ്ങിൽ പ്രസിഡന്റ് അഡ്വ. ജോഷി മണിമല, ജനറൽ സെക്രട്ടറി എസ്. സൂര്യലാൽ, സിജോ എവറസ്റ്റ്, റോയി ജോർജ്, അജിൻ അപ്പുക്കുട്ടൻ, മഹേഷ് സോഡിയാക്, ജയ്ബി ജോസഫ്, നിധിൻ ഷാജി എന്നിവർ പങ്കെടുത്തു.