തൊടുപുഴ: സഹകരണ ബാങ്കുകളിലെ നിക്ഷേപപലിശ കുറച്ചതിന് ആനുപാതികമായി ലോൺ പലിശയും കുറയ്ക്കണമെന്ന് കേരളാ കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു. സർവീസ് സഹകരണ ബാങ്കുകൾ സ്വീകരിക്കുന്ന നിക്ഷേപത്തിന്റെ പലിശ കുറച്ചതിന് ആനുപാതികമായി ലോണുകളുടെ പലിശനിരക്കിലും നിർബന്ധമായി കുറവ് വരുത്തണം.സഹകരണസംഘ ഭരണസമിതികൾ സഹകാരികളുടെ പൊതുയോഗം ചേരാതെ പലിശനിരക്ക് വർദ്ധിപ്പിക്കുന്നതും നിക്ഷേപപലിശ കുറക്കുന്നതും സഹകരണപ്രസ്ഥാനാത്തോടും സഹകാരികളോടുമുള്ള വെല്ലുവിളിയാണെന്നും ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു.