കൂട്ടാർ: കൂട്ടാർ സർവ്വീസ് സഹകരണ. ബാങ്കിന്റെ നേതൃത്വത്തിൽ ചേറ്റുകുഴിയിൽ ആരംഭിക്കുന്ന നീതി മെഡിക്കൽസ്റ്റോറിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ മന്ത്രി എം. എം. മണി ഉദ്ഘാടനം നിർവ്വഹിക്കും. ചേറ്റുകുഴിയിൽ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് നീതി സ്റ്റോർ പ്രവർത്തനം ആരംഭിക്കുന്നത്.ബാങ്ക് നടപ്പാക്കുന്ന വിവിധ ജനക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും വായ്പ്പാ വിതരണവും നടക്കും.വിദ്യാർത്ഥികൾക്ക് ആധുനിക പഠനോപകരണങ്ങൾ വാങ്ങുന്നതിന് സ്വയംസഹായ സംഘങ്ങൾ വഴിയുള്ള വായ്പ്പാ വിതരണവും നടക്കും. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി വ്യാപിക്കന്നതിനുള്ള വായ്പ്പ നൽകും. വായ്പ്പകൾ ആവശ്യമുള്ളവർ പത്താം തിയതിയ്ക്ക് മുമ്പായി ബാങ്കുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് കെ. ഡി. ജയിംസ് അറിയിച്ചു.