ഇടുക്കി: കുടുംബശ്രീയുടെ വനിതാ നിർമാണ ഗ്രൂപ്പുകൾക്കും എറൈസ് ഗ്രൂപ്പുകൾക്കും ടെൻഡർ ഇല്ലാതെ നിർമാണജോലികൾ കിട്ടാൻ സർക്കാർ ഉത്തരവ് ഇറക്കി. പൊതുമരാമത്ത് , ജലസേചനം, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുട അറ്റകുറ്റപ്പണി, ഓട നിർമ്മാണം, ചെറിയ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ 2 ലക്ഷം രൂപ വരെയുളള പ്രവർത്തനങ്ങളിൽ ടെൻഡർ ഇല്ലാതെ ലഭിക്കും. അത് കൂടാതെ ഓരോ ഗ്രൂപ്പിനും പതിനഞ്ച് ലക്ഷം രൂപ വരെ ഇത്തരത്തിൽ വിവിധ ഘട്ടങ്ങളിലെ ജോലികൾക്കായി ലഭിക്കും.