തൊടുപുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കർഷകമോർച്ച തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വൃക്ഷ തൈ നടീൽ ബി.ജെ.പി ജില്ലാ ഓഫീസിൽ ജില്ലാ പ്രസിഡന്റ് കെ.എസ്. അജി വൃക്ഷത്തൈ നട്ടു നിർവഹിച്ചു. ബി.ജെ.പി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, ജനറൽ സെക്രട്ടറിമാരായ എൻ. വേണുഗോപാൽ, എൻ.കെ. അബു കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ടി.കെ. സനിൽ കുമാർ, കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുനുകൃഷ്ണൻ, ജില്ലാ ട്രഷറർ സുരേഷ് നാരായണൻ എന്നിവർ പങ്കെടുത്തു.