തൊടുപുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജനാധിപത്യ യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തിൽ തൊടുപുഴ പ്രസ് ക്ലബ്ബ് ഹാളിൽ ഫല വൃക്ഷ തൈ വിതരണം നടത്തി. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മിഥുൻ സാഗർ അദ്ധ്യക്ഷത വഹിച്ചു. ജനാധിപത്യ കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ അഡ്വ. പി.സി. ജോസഫ് ഫല വൃക്ഷ തൈ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം.എൻ. സുരേഷിന് കൈമാറി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജോർജ്ജ് അഗസ്റ്റിൻ, പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡന്റ് ജയിംസ് വട്ടപ്പിള്ളി, ഡോ. സി.ടി. ഫ്രാൻസിസ്, എം.ജെ. ജോൺസൺ, ജോസ് നാക്കുഴിക്കാട്ട്, ജോസ് നെല്ലിക്കുന്നേൽ സോനു ജോസഫ്, സിബിൻ വട്ടാക്കാട്ട് എന്നിവർ പങ്കെടുത്തു. പിന്നീട് അനാഥാലയങ്ങൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലും വൃക്ഷതൈകൾ വിതരണം ചെയ്തു.