ചെറുതോണി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയും കൊവിഡിന്റെ മറവിൽ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുന്ന നയങ്ങൾക്കെതിരേയും പ്രതിഷേധിച്ച് ജനതാദൾ സെക്യുലറിന്റെ നേതൃത്വത്തിൽ ചെറുതോണി പോസ്റ്റോഫീസിനുമുന്നിൽ ധർണ്ണ നടത്തി. ധർണ്ണ ജനതാദൾ സെക്യുലർ സംസ്ഥാന കമ്മറ്റിയംഗം ടി.പി ജോസഫ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് ഷിജു തൂങ്ങാല അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മറ്റിയംഗം സണ്ണി ഇല്ലിക്കൽ, കിസ്സാൻ ജനതാ ജില്ലാ പ്രസിഡന്റ് ഷാജി ചിലമ്പിൽ, ജില്ലാ സെക്രട്ടറി എയിൻസ് തോമസ്, നിയോജക മണ്ഡലം സെക്രട്ടറി ഗിരീഷ് ആറുകണ്ടത്തിൽ എന്നിവർ സംസാരിച്ചു.