സാമൂഹിക അകലം പാലിക്കാൻ വേണ്ടി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരുമയ്ക്കു ഒരു കുട അകലം ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി എംഎം മണി വാത്തികുടി കുടുംബശ്രീ സിഡിഎസ്സ് ചെയർപേഴ്‌സൺ സനില വിജയന് കുട നൽകി നിർവഹിച്ചു.
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ശാരീരിക അകലം സാമൂഹ്യ ഒരുമ എന്നആശയം എല്ലാവരിലും എത്തിക്കുക എന്നതാണ് ഈ ക്യാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നത്. വാത്തികുടി പഞ്ചായത്ത് പ്രസിഡന്റ് പി കെ രാജു, ജില്ലാ പഞ്ചായത്ത് മെമ്പർ നോബിൾ ജോസഫ്, കെഎസ്സ്ആർടിസി ഡയറക്ടർ ബോർഡ് അംഗം സിവി വർഗീസ്, ജില്ലാ സ്‌പോർട്‌സ് കൌൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റിൻ, കുടുംബശ്രീ ജില്ലാ മിഷൻ ജീവലക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.