കരിമണ്ണൂർ: യൂത്ത് കോൺഗ്രസ് കരിമണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിമണ്ണൂരിൽ പരിസ്ഥിതി ദിനം ആചരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. യൂത്ത്കോൺഗ്രസ് കരിമണ്ണൂർ മണ്ഡലം പ്രസിഡന്റ് ജോജോ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.‌യു സംസ്ഥാന സെക്രട്ടറി മാത്യു കെ. ജോൺ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എബി മുണ്ടക്കൽ, അജയ് പുത്തൻപുരയ്ക്കൽ, അസ്‌ലം ഓലിക്കൽ, ഹാറൂൺ കുറ്റിയനിക്കൽ, അഖിൽ അലക്‌സ്, അജിൻ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.