ഇടുക്കി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഒരു കോടി ഫലവൃക്ഷതൈ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇടുക്കി മെഡിക്കൽ കോളേജ് അങ്കണത്തിൽ നടന്നു അഡ്വ. ഡീൻ കുര്യാക്കോസ് എം. പി യുവ കർഷകനായ അലന് മാവിൻതൈ കൈമാറിക്കൊണ്ട് വിതരണോദ്ഘാടനം നിർവ്വഹിച്ചു.
പദ്ധതിയുടെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളും കൃഷിഭവനുകളും മുഖേന ജില്ലയിലാകെ 21 ഇനങ്ങളിലുള്ള ഒരു ലക്ഷത്തിലധികം ഫലവൃക്ഷ തൈകളാണ് ഘട്ടംഘട്ടമായി വിതരണം ചെയ്യുന്നത്. റോഷി അഗസ്റ്റിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് മുഖ്യാതിഥി ആയിരുന്നു. ജില്ലാ കളക്ടർ എച്ച്.ദിനേശൻ സ്വാഗതമാശംസിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിൻ.വി.എം, കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡംഗം സി.വി.വർഗീസ്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻചാർജ് ജോർജ് സെബാസ്റ്റ്യൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻചാർജ് സാബു വർഗീസ്, ഹരിത കേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ.ജി.എസ്.മധു, ഡോ.സുജിത്ത് സുകുമാരൻ,

തുടങ്ങിയവർ പങ്കെടുത്തു.