കരിമണ്ണൂർ: ആൾ കേരളാ ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷൻ കരിമണ്ണൂർ യൂണിറ്റ് മെമ്പർഷിപ്പ് കാർഡ് വിതരണോദ്ഘാടനം നടത്തി. കരിമണ്ണൂർസി. ഐ ശ്രീജേഷ്‌കുമാർ യൂണിറ്റ് പ്രസിഡന്റ് പ്രദീപ് കലയ്ക്ക് കാർഡ് കൈമാറി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി റോണി തോമസ്, മേഖലാ സെക്രട്ടറി അരുൺ സ്റ്റാർ, ജില്ലാ കമ്മിറ്റി അംഗം സന്തോഷ് കമൽ, മേഖലാ കമ്മിറ്റി അംഗം അരുൺ സെബി, യൂണിറ്റ് ട്രഷറർ ആസാദ് പി.എച്ച് എന്നിവർ പങ്കെടുത്തു.