കട്ടപ്പന: ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായ ഉത്പ്പാദന മേഖലയിലെ ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് ബാങ്കുകളിൽ നിന്നും അധികമായി അനുവദിച്ചിട്ടുളള വായ്പകൾക്ക് വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആറുമാസത്തേയ്ക്ക് 50 ശതമാനം പലിശ സബ്‌സിഡിയായി നൽകും. ജനുവരി മുതൽ മാർച്ച് 15വരെയുള്ള കാലയളവിൽ പ്രവർത്തിച്ചിരുന്നതും ഉദ്യോഗ് ആധാർ ഉള്ളതുമായ സംരംഭങ്ങൾക്കാണ് ആനുകൂല്യം. ഏപ്രിൽ ഒന്നുമുതൽ ഡിസംബർ വരെയുള്ള കാലയളവിൽ അനുവദിക്കുന്ന വായ്പകൾക്ക് സബ്‌സിഡി ലഭിക്കും. പുതിയ സംരംഭം തുടങ്ങാനോ തൊഴിൽ നേടാനോ താത്പര്യമുള്ള പ്രവാസികൾ www.industry.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസ് എന്നിവിടങ്ങളിൽ നിന്നു ലഭിക്കും. ഫോൺ: 9188127099