മുട്ടം: കോൺഗ്രസ് മുട്ടം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജൈവ കൃഷി ആരംഭിച്ചു. കൃഷിയുടെ ഉദ്ഘാടനം സ്ഥലം സൗജന്യമായി വിട്ട് നൽകിയ സ്ഥലമുടമ മുന്തിരിങ്ങാട്ടുകുന്നേൽ ജോർജ് നിർവഹിച്ചു.മണ്ഡലം പ്രസിഡൻ്റ് ബേബി വണ്ടനാനി,സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ എൻ കെ ബിജു,കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ഹാരിസ് എ എ,ബെന്നി പാറേക്കാട്ടിൽ,റെന്നി ചെറിയാൻ,അരുൺ ചെറിയാൻ, ജിൽസൺ,രാഹുൽ ഏറമ്പടം,ഷീബാ ജോർജ് മുന്തിരിങ്ങാട്ടുകുന്നേൽ എന്നിവർ പങ്കെടുത്തു.