തൊടുപുഴ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദിയിൽ മരിച്ചു. ആലക്കോട് നടുകുടിയിൽ മുരളീധരനാണ് (61) വെള്ളിയാഴ്ച രാവിലെ മരിച്ചത്. 30 വർഷത്തോളമായി സൗദിയിൽ ജോലി ചെയ്യുന്ന മുരളീധരൻ കഴിഞ്ഞ ഫെബ്രുവരിയിൽ നാട്ടിൽ എത്തിയിരുന്നു. ഭാര്യ: പുഷ്പ. മക്കൾ: മനീഷ്, കൃഷ്ണകുമാർ. എല്ലാവരും കുടുംബസമേതം സൗദിയിലാണ്.