കട്ടപ്പന: വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി. ജീവനക്കാർ കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കൽ ധർണ നടത്തി. വൈദ്യുതിയുടെ ക്രോസ് സബ്‌സിഡി നിർത്തലാക്കാനുള്ള കേന്ദ്ര നയം പുനപരിശോധിക്കുക, വൈദ്യുതി നിയമ ഭേദഗതി പിൻവലിക്കുക, പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള നടപടി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഡി.സി.സി. ജില്ലാ വൈസ് പ്രസിഡന്റ് തോമസ് രാജൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ റോയി മാത്യു, രമേശ് വെള്ളാമേൽ, സാജു ജോസഫ്, ഷാനവാസ് പീരുമേട് തുടങ്ങിയർ നേതൃത്വം നൽകി.