വണ്ണപ്പുറം: സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട ജീപ്പ് നിറുത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ വണ്ണപ്പുറം ഏറത്ത് സണ്ണിയുടെ ഭാര്യ മഞ്ചുമോളെ (40) തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11ന് വണ്ണപ്പുറം ടൗണിലെ മുസ്ലീം പള്ളിക്ക് മുമ്പിലായിരുന്നു അപകടം. അപകടമുണ്ടാക്കിയ ജീപ്പ് പുനലൂർ രജിസ്ട്റേഷനിലുള്ളതാണെന്ന് പറയപ്പെടുന്നു. വാഹനം തിരിച്ചറിഞ്ഞതായി കാളിയാർ പൊലീസ് പറഞ്ഞു.