തൊടുപുഴ: യുവതിയെ വീടിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാളിയാർ ടെക്‌നിക്കൽ സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മുണ്ടയ്ക്കൽ സിജോയുടെ ഭാര്യ അമ്പിളിയാണ് (34) മരിച്ചത്. 15 വർഷമായി ഇവർ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. അഞ്ചു മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ മൂന്ന് മക്കളുണ്ട്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകി.