തൊടുപുഴ: പരിസ്ഥിതി ദിനത്തിൽ വലിയമാവ് വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാടിന്റെ കഥകളും കവിതകളുമെല്ലാം ഉൾപ്പെടുത്തി 'ദലമർമ്മരം' എന്ന പേരിൽ പുസ്തകമിറക്കി. കേരളത്തിൽ തന്നെ കുട്ടികളെ വനംവകുപ്പ് പഠനത്തിന് നേരിട്ട് സഹായിക്കുന്ന പ്രദേശം കൂടിയാണ് വലിയമാവ്. ഇവിടത്തെ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരും വിദ്യാർഥികളുമാണ് പുസ്തകത്തിന് പിന്നിൽ. അദ്ധ്യാപകരും വനംവകുപ്പ് ഉദ്യോഗസ്ഥരും കാടിനെക്കുറിച്ചുള്ള തങ്ങളുടെ അറിവുകളും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. വനംവകുപ്പ് അധികൃതരും വലിയമാവ് വനസംരക്ഷണ സമിതിയും പുസ്തകത്തിന് സഹായം നൽകി. പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ കോതമംഗലം തൊടുപുഴ മുൻ ഫോറസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എസ്. ഉണ്ണികൃഷ്ണന് പുസ്തകത്തിന്റെ ആദ്യപ്രതി കൈമാറി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സുരേഷ് പ്രകാശനം നിർവഹിച്ചു. റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ജ്യോതിഷ് ജെ. ഒഴാക്കൽ, ജലജ സാനു എന്നിവർ പങ്കെടുത്തു.