ചെറുതോണി:പാറക്കടവ് സരസ്വതി വിദ്യാനികേതൻ സ്‌ക്കൂളിൽ ചെറുതോണിയിലെ മാദ്ധ്യമ പ്രവർത്തകരുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. പ്രാദേശിക മാദ്ധ്യമ സംഘടനയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ടിൻസ് ജയിംസ് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. മാവ്, പ്ലാവ്, പേര, സപ്പോട്ട തുടങ്ങിയ ഫല വൃക്ഷത്തൈകളാണ് മാധ്യമസംഘത്തിന്റെ നേതൃത്വത്തിൽ പാറക്കടവ് സരസ്വതി വിദ്യാനികേതൻ സ്‌ക്കൂൾ വളപ്പിൽ നട്ടത്.സ്‌കൂൾ സെക്രട്ടറി കെ.എസ് പ്രസാദ്, പ്രിൻസിപ്പൽ കെ എസ് മധു, അദ്ധ്യാപകൻ ബിജു പി.എസ്, മാദ്ധ്യമ പ്രവർത്തകരായ വി.കെ സ്റ്റാലിൻ, കിഷോർ ,നഥാനിയേൽ തോമസ് തുടങ്ങിയവർ പങ്കെടുത്തു.