ചെറുതോണി: സ്‌കൂളുകൾ തുറക്കാനാകാത്തതോടെ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറുന്ന സാഹചര്യത്തിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് കെ.എസ്.സി (എം) ഇടുക്കി ജില്ലാ കമ്മിറ്റി ഭാരവാഹികൾ കെ.എസ്.ഇ.ബി വാഴത്തോപ്പ് സെക്ഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
കെ.എസ്.സി (എം) ജില്ലാ പ്രസിഡന്റ് ആൽബിൻ വറപോളയ്ക്കൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അനന്ദു സജീവൻ, അഖിൽ ജോർജ്, കെ.എസ്.സി (എം) കട്ടപ്പന മണ്ഡലം പ്രസിഡന്റ് റോഷൻ ചുമപ്പുങ്കൽ, സോനു ജോസഫ് എന്നിവർ നേതൃത്വം നൽകി.