cardamom
വാഴവര കൗന്തിയിൽ സാമൂഹിക വിരുദ്ധർ പുരയിടത്തിലെ ഏലച്ചെടികൾ വെട്ടി നശിപ്പിച്ച നിലയിൽ.

കട്ടപ്പന: വാഴവര കൗന്തിയിൽ സാമൂഹ്യ വിരുദ്ധർ ഏലച്ചെടികൾ വെട്ടിനശിപ്പിക്കുകയും പണിയായുധങ്ങൾ ഉൾപ്പെടെ മോഷ്ടിക്കുകയും ചെയ്തു. നരിതൂക്കിൽ ജിൽസി ആന്റണിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് നാശനഷ്ടമുണ്ടായത്. കുടിവെള്ളത്തിനും കൃഷിയാവശ്യത്തിനുമായി ഉപയോഗിക്കുന്ന കുഴൽക്കിണറിന്റെ ഹോസും കേബിളുകളും വെട്ടിനശിപ്പിച്ചു. കൂടാതെ മോട്ടോർപുരയുടെ വാതിൽ തകർത്ത് പുതുതായി സ്ഥാപിച്ചിരുന്ന ഇൻവേർട്ടറും സ്റ്റാർട്ടറും ഉള്ളിൽ സൂക്ഷിച്ചിരുന്ന പണിയായുധങ്ങളും മോഷ്ടിച്ചു കടത്തി. മൂന്നുവർഷത്തോളം വളർച്ചയെത്തിയ നിരവധി ഏലച്ചെടികൾ വെട്ടി നശിപ്പിച്ച നിലയിലാണ്. സമീപത്തുള്ള സംഭരണ ടാങ്കിലേക്കുള്ള ഹോസും നശിപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘം ചേർന്നു മദ്യപിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. കുടിവെള്ളക്ഷാമം രൂക്ഷമായ കൗന്തിയിൽ തോട്ടത്തിലെ കുഴൽക്കിണറാണ് സമീപവാസികളുടെ ഏക ആശ്രയം. സ്ഥലമുടമയുടെ പരാതിയിൽ തങ്കമണി പൊലീസ് അന്വേഷണം ആരംഭിച്ചു.