ചെറുതോണി: വനിതാ ഗാന്ധിദർശൻ വേദി ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തടിയമ്പാട് ആട്ടോ, ടാക്‌സി തൊഴിലാളികൾക്ക് സൗജന്യ മാസ്‌ക് വിതരണം നടത്തി. ഗാന്ധിദർശൻവേദി ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ശശികല രാജു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർപേഴ്‌സൺ ആനീസ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ചെയർമാൻ ജോയി വർഗീസ്,​ പഞ്ചായത്ത് അംഗം ആലീസ് ജോസ്, എം.ടി. തോമസ്, മാർട്ടിൻ വള്ളാടി എന്നിവർ പ്രസംഗിച്ചു.