ചെറുതോണി: മലനാട് കർഷക രക്ഷാസമിതിയും രാഷ്ട്രീയ കിസാൻ മഹാസംഘും സംയുക്തമായി ദേശീയകർഷകദിനം ആചരിച്ചു. മധ്യപ്രദേശിലെ മൻസേരിയിൽ കൊലപ്പെടുത്തിയ കർഷകരെ അനുസ്മരിച്ചുകൊണ്ടായിരുന്നു ദിനാചരണം. കർഷകർക്ക് സമ്പൂർണ്ണ കടവിമുക്തി നൽകുക, സർഫാസി ആക്ട് ഒഴിവാക്കുക, മൊറോട്ടോറിയം കാലത്തെ പലിശ ഒഴിവാക്കുക, കാർഷികവിളകൾക്ക് ന്യായവില നൽകുക, വന്യജീവി ആക്രമണത്തിൽ നിന്നും ജീവനും കൃഷിക്കും സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധദിനാചരണം നടത്തിയത്. മലനാട് കർഷകരക്ഷാസമിതി പ്രസിഡന്റ് ജോസുകുട്ടി ജെ. ഒഴുകയിൽ, സെക്രട്ടറി രാജു സേവ്യർ എന്നിവർ സംസാരിച്ചു.