തൊടുപുഴ: ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ഫലവൃക്ഷത്തെ വിതരണവും തൈനടീലും ഇന്ന് രാവിലെ എട്ട് മുതൽ കോലാനി എം.വി.ഐ.പി. കനാലിന്റെ സമീപമുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ നടക്കും. തൊടുപുഴ മുനിസിപ്പൽ ജൈവ വൈവിധ്യ പരിപാലനസമിതി, ഒളിമ്പിയ യൂത്ത് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഈ പരിപാടി മുനിസിപ്പൽ ചെയർപേഴ്‌സൺ സിസിലി ജോസ് ഉദ്ഘാടനം ചെയ്യും. ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ പ്രസിഡന്റ് എൻ. രവീന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പൽ കൗൺസിലർമാരായ ആർ. അജി, പി.വി. ഷിബു, ഒളിമ്പിയ യൂത്ത് ക്ലബ്ബ് സെക്രട്ടറി എ.പി. മുഹമ്മദ് ബഷീർ എന്നിവർ നേതൃത്വം നൽകും.