തൊടുപുഴ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് തൊടുപുഴ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുച്ചിറകുളം ശുചീകരിച്ച് വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ 'തെളിനീരും തണലും" പദ്ധതിയുടെ ഭാഗമായാണ് ശുചീകരണ പരിപാടി സംഘടിപ്പിച്ചത്. കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. അനീഷ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് എന്നിവർ നേതൃത്വം നൽകി.