കട്ടപ്പന: ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെയും ദുബായ് ഇൻകാസ് ഇടുക്കിയുടെയും നേതൃത്വത്തിൽ വൊസാർഡിന്റെ സഹകരണത്തോടെ കാഞ്ചിയാർ പഞ്ചായത്തിലെ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കൂടാതെ അറിവ് പകരാൻ ആശ്രയമാകാം പദ്ധതിയുടെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ വിദ്യാർഥിനികൾക്ക് ടെലിവിഷനുകളും നൽകി. വൊസാർഡ് ഡയറക്ടർ ഫാ. ഡോ. ജോസ് ആന്റണി ഉദ്ഘാടനം നിർവഹിച്ചു. ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന പ്രസിഡന്റ് അഡ്വ. ജോഷി മണിമല അധ്യക്ഷത വഹിച്ചു. ദുബായ് ഇടുക്കി ഇൻകാസ് ജനറൽ സെക്രട്ടറി അമൽ സിജോസഫ് മുഖ്യപ്രഭാഷണം നടത്തി. ടെലിവിഷൻ വിതരണോദ്ഘാടനം ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന രക്ഷാധികാരി ഷാജി നെല്ലിപ്പറമ്പിൽ നിർവഹിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജനറൽ സെക്രട്ടറി എസ്. സൂര്യലാൽ മരത്തൈകൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ടോമി ആനിക്കാമുണ്ട മുഖാവരണ വിതരണം നടത്തി. ഭാരവാഹികളായ സിജോ എവറസ്റ്റ്, സൈജോ ഫിലിപ്പ്, റോയി ജോർജ്, ബിജോയി സ്വരലയ, മഹേഷ് സോഡിയാക്, ജസ്റ്റിൻ, സുനിൽ കെ.പി.എം, വൊസാർഡ് അഡ്മിനിസ്‌ട്രേറ്റർ എം.കെ. സുരേഷ്, കോഓർഡിനേറ്റർ ജോബിൻസ് ജോസഫ്, ആര്യ ബോസ്, അനു സിജോ എന്നിവർ പങ്കെടുത്തു.