തൊടുപുഴ: കാർഷിക പുരോഗമന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. ജില്ലാ രക്ഷാധികാരി ആന്റണി കണ്ടിരിക്കൽ വൃക്ഷത്തൈ നട്ടു ഉദ്ഘാടനം ചെയ്തു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട്, ജയൻ പ്രഭാകർ, അശോക് കുമാർ എന്നിവർ പങ്കെടുത്തു.