ഇടുക്കി: ലോക്ക് ഡൗൺ മൂലം ജില്ലയിൽ അകപ്പെട്ടു പോയ അന്യസംസ്ഥാന തൊഴിലാളികളും മറ്റുള്ളവരും സ്വദേശത്തേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ വിവരം എത്രയും വേഗം കലക്ട്രേറ്റിലെ ജില്ലാ അടിയന്തിര കാര്യ നിർവ്വഹണ കേന്ദ്രത്തിൽ അറിയിക്കണം. പേര്, അഡ്രസ്, വയസ്, സ്ത്രീ / പുരുഷൻ, മൊബൈൽ നമ്പർ, സ്വദേശ ജില്ല, സംസ്ഥാനം, ഇപ്പോൾ ഇടുക്കി ജില്ലയിൽ താമസിക്കുന്ന സ്ഥലം എന്നീ വിവരങ്ങൾ ഇ- മെയിലിൽ നൽകണം.ഫോൺ നമ്പർ 04862 232459, 233130, 938346036