aire
മുട്ടത്ത് സ്ഥാപിച്ച വായു മാലിനീകരണ കേന്ദ്രം

മുട്ടം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ വായുമലിനീകരണം അളക്കുന്നതിന് വേണ്ടിയുള്ള നിരീക്ഷണ കേന്ദ്രം മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്‌കൂളിന് സമീപം പ്രവർത്തനം ആരംഭിച്ചു. വായുവിലെ സൂഷ്മകണങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം. എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള രണ്ട് കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് മുട്ടത്ത് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ തൊടുപുഴ ജില്ലാ ഓഫീസിനോട്‌ ചേർന്നാണ് ആദ്യത്തെ കേന്ദ്രം പ്രവർത്തിക്കുന്നത്. തൊടുപുഴയിലെ ആഫീസിൽ നിന്നാണ് ഇതിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതെങ്കിലും മേൽനോട്ടത്തിനായി രണ്ട് എൻജിനീയർമാരെ ഇവിടെ നിയമിച്ചിട്ടുണ്ട്.