കട്ടപ്പന: ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുഭൂമിയിൽ കൃഷിയിറക്കി. പഞ്ചായത്ത് ഓഫീസിന്റെ പരിസരത്തുള്ള തരിശുഭൂമി വിളനിലമാക്കി പച്ചക്കറിത്തൈകൾ നട്ടു. പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ തരിശുഭൂമികളിലും കൃഷിയിറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വൈസ് പ്രസിഡന്റ് ലാലിച്ചൻ വെള്ളക്കട അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.