കട്ടപ്പന: കൊച്ചുകാമാക്ഷി സ്‌നേഹഗിരി സെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെയും ഖത്തർ സെന്റ് തോമസ് സീറോ മലബാർ ഇടവകയുടെയും നേതൃത്വത്തിൽ നിർധന കുടുംബത്തിനു വീട് നിർമിച്ചുനൽകി. അഞ്ചുലക്ഷം രൂപ ചെലവഴിച്ച് എല്ലാ സൗകര്യങ്ങളോടും കൂടി 550 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച വീട് കൊച്ചുകാമാക്ഷി കല്ലുപുരയ്ക്കൽ ബിനോയി ജോസഫിന് കൈമാറി. വികാരി ഫാ. ടിനോ പാറക്കടവിൽ വെഞ്ചിരിപ്പ് കർമം നിർവഹിച്ചു. ഫാ. വിൻസന്റ് വാളിപ്ലാക്കൽ, ഫാ. തോമസ് ഏനാമറ്റത്തിൽ, ഖത്തർ ഇടവക സഹവികാരി ഫാ. നിർമൽ, ഡേവിസ് എടക്കളത്തൂർ എന്നിവർ പങ്കെടുത്തു.